suic

ദാഇയ: വിജ്ഞാന സമന്വയത്തിന്റെ വനിതാ വിന്യാസം

പാറക്കടവ് ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിന്റെ സ്ത്രീശാക്തീകരണ പദ്ധതിയാണ് ദാഇയ ഇസ്ലാമിക് അക്കാദമി ഫോർ വുമൺ•
2022 ൽ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ തൃക്കരങ്ങളാൽ ഉദ്ഘാടനം ചെയ്യപ്പെട്ട ദാഇയ അക്കാദമി അഭിമാനകരമായ നാലുവർഷം പൂർത്തിയാക്കുകയാണ്.

ആധുനിക ജീവിതരീതിയുടെ അതിപ്രസരവും ഭൗതികവാദത്തിന്റെ വേലിയേറ്റങ്ങളും യുവതലമുറയുടെ ധാർമിക അടിത്തറയിളക്കുന്ന കാലഘട്ടത്തിൽ പെൺകുട്ടികളുടെ വിശ്വാസത്തിനും സൽകർമ്മങ്ങൾക്കും കാവൽ നിൽക്കുകഎന്ന ലക്ഷ്യത്തോടെയാണ് ദാഇയ ഇസ്ലാമിക് അക്കാദമി ഫോർ വുമൺ എന്ന വിപ്ലവകരമായ പദ്ധതിക്ക് തുടക്ക്ം കുറിച്ചത്.

കേവലം പ്ലസ് ടു വിദ്യാഭ്യാസം നേടുന്നതിന് പകരം മത ഭൗതിക സമന്വ വിദ്യാഭ്യാസം നേടി സമൂഹത്തിലെ സ്ത്രീകൾക്ക് നേതൃത്വം നൽകാൻ പ്രാപ്തിയുള്ള, ധാർമിക ചുറ്റുപാടിൽ ഫ്രെയിം ചെയ്തെടുക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത•

ദാഇയ നാല് വർഷം പിന്നിടുമ്പോൾ അറുപത്തി അഞ്ചോളം വിദ്യാർത്ഥികൾ അഡ്മിഷൻ നേടുകയും
പ്ലസ് ടു പഠനം വിജയകരമായി പൂർത്തീകരിച്ച് ബിരുത പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് .

മദ്രസയിലെ പ്രാഥമിക പഠനം മാത്രം പൂർത്തീകരിച്ചാൽ പുതിയ കാലത്ത് ധാർമിക സംസ്കാരത്തിൽ ജീവിക്കാൻ കഴിയില്ല . ഉത്തരാധുനിക യുഗത്തിൽ വിദ്യാർത്ഥിനികൾ അപഥ സഞ്ചാരം നടത്തി ലിബറൽ കോമരങ്ങളായി ഉറഞ്ഞു തുള്ളി ലജ്ജ നഷ്ടപ്പെട്ട് ലെസ്ബിയനിസത്തിന്റെയും ഫെമിനിസത്തിന്റെയും കരാളഹസ്തങ്ങളിൽ പിടയുമ്പോൾ സ്ത്രൈണതയുടെ സൗന്ദര്യവും തനിമയും നഷ്ടപ്പെടുകയാണ് . അതിന് ആത്മീയതയുടെ പ്രതിരോധം തീർക്കലാണ് ദാഇയ കൊണ്ട് ഉദ്ധേശിക്കുന്നത് .

ഖുർആൻ, ഹദീസ് , ഫിഖ്ഹ് , തസവ്വുഫ് , അറബി വ്യാകരണം , തുടങ്ങിയ ആത്മീയ അറിവുകളും സ്പോക്കൺ അറബിക്, സ്പോക്കൺ ഇംഗലീഷ് , ലാംഗ്വേജ് ഇന്റർ ട്രാൻസിലേഷൻ തുടങ്ങിയ ലിംഗ്യുസ്റ്റിക് നൈപുണികളും
പ്രെസന്റേഷൻ , കമ്മ്യൂണിക്കേഷൻ , പബ്ലിക് സ്പീക്കിംഗ് ,മോഡേർൺ ടീച്ചിംഗ് , ട്രൈനിഗ് തുടങ്ങിയ സ്കില്ലുകൾ
റെസിഡൻഷ്യൽ ക്യാമ്പ്, സ്റ്റഡി ടൂർ , മറ്റു സോഷ്യൽ ലേർണിംഗ് യാത്രകൾ ഇവയെല്ലാം സംയോചിപ്പിക്കുന്ന ബ്രോഡ് കരിക്കുലമാണ് ദാഇയക്ക് വേണ്ടി പരിഷ്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്.

സാഹിത്യ സമാജം , ആർട്സ് &സ്പോർഡ്സ് ഫെസ്റ്റ്,ട്രൈനേർസ് ട്രെയ്നിംഗ് , ടീച്ചേർസ് ട്രെയിനിംഗ് , ക്രിയേറ്റിവിറ്റി &കാലിഗ്രഫി ട്രെയിനിംഗ് , പ്രീമാരിറ്റൽ കോഴ്സ് തുടങ്ങിയ സ്കില്ലുകൾ സമകാലിക സമസ്യകൾക്ക് പൂരണം കണ്ടെത്താൻ കഴിയുന്ന കർമ്മ പദ്ധതികളാണ് .

നാട്ടിലെ വനിതാ ക്ലാസുകൾക് , മയ്യിത്ത് പരിപാലന പരിശീലനങ്ങൾ,സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിംഗ് ,മത്സര പരിപാടികൾക്കെല്ലാം നേതൃത്വം നൽകാൻ പ്രാപ്തിയുള്ള വിദ്യാർത്ഥിനകളെ ദാഇയ ഇതിനോടകം വളർത്തിയെടുത്തിട്ടുണ്ട് .
പരിസര പ്രദേശങ്ങളിലെ പെൺകുട്ടികൾക്ക് മാതൃകയും പ്ചോദനവുമാകുന്ന പല പരിപാടികളും ദാഇയ സ്റ്റുഡന്റ് യൂണിയൻ അൽറുവാദ് നടത്തിക്കൊണ്ടിരിക്കുന്നു.

വിശാലമായ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും
വിവര സാംഗേതിക വിദ്യകളുടെ അഡ്വാൻസ്ഡ് ടീച്ചിംഗ് ടൂളായ ഡിജിറ്റൽ ഇന്ററാക്ടീവ് പാനലുകളുൾപടെയുള്ള സമകാലിക സ്ത്രീ സൗഹൃദ സുരക്ഷിത കലാലയമാണ് ദാഇയ ക്യാമ്പസ്.