ജീവിതത്തിൽ ചില ഇടങ്ങൾ നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ഹൃദയത്തിലേക്ക് ചേർന്ന് നിൽക്കും. അത്തരത്തിൽ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു ഇടമാണ് daiya കോളേജ്.ജീവിതത്തിന്റെ അർത്ഥം തിരിച്ചറിയാതെ വഴിതെറ്റി നടന്ന കാലത്താണ്, ഞാൻ ശംസുൽ ഉലമ ഇസ്ലാമിക് സെൻ്ററിന്റെ കീഴിലെ ദാഇയ വിമൻസ് അക്കാദമി എന്ന വിജ്ഞാന പാതയിലേക്ക് ആദ്യ കാൽവെയ്പ്പ് നടത്തിയത്.
അറിവിന്റെയും സ്നേഹത്തിന്റെയും പൂക്കളാൽ നിറഞ്ഞ്, ഹൃദയത്തിൽ പുത്തൻ പ്രതിഭാസങ്ങൾ ഉണർത്തുന്നൊരിടം.ഉള്ളിലെ ശൂന്യതകളെ മായ്ച്ച് മനസ്സിനെ വെളിച്ചത്തിലേക് ആഴ്ത്തുന്ന ക്യാമ്പസ്.
ചിന്തയും പ്രബോധനവും നൽകി ജീവിതത്തിന്റെ അനന്ത സാധ്യതകളിലേക്ക് കരുതലോടെയും സന്തോഷത്തോടെയും നയിക്കുന്ന ഒരു വിജ്ഞാനഭവനം.
ജീവിതം പാഠപുസ്തകങ്ങളുടെ വരികളിൽ ഒതുങ്ങിപ്പോകേണ്ടതല്ലെന്ന് നിസ്സബ്ദമായി പഠിപ്പിക്കുന്ന ഒരു വിശുദ്ധ ഇടമാണ് daiya. ഓരോ ദിവസവും ഇവിടെ തുടങ്ങുന്നത് അറിവിന്റെ പാഠങ്ങളോടൊപ്പം ആത്മവിശ്വാസത്തിന്റെ വിത്തുകളും സ്വയം തിരിച്ചറിവിന്റെ വെളിച്ചവും മനസ്സിൽ വിതറി കൊണ്ടാണ്. ക്ലാസ് മുറികൾ ഇവിടെ വെറും മതിലുകളാൽ ചുറ്റപ്പെട്ട പുസ്തക പഠന കേന്ദ്ര മാത്രമല്ല മറിച്ച് ചിന്തകൾക്ക് ചിറകുവിടുന്ന, സ്വപ്നങ്ങൾ വളർത്തുന്ന സൃഷ്ടിപരമായ വേദികളാണ്. .,അക്കാദമിക് പഠനത്തോടൊപ്പം തന്നെ വ്യക്തിത്വവികസനത്തിനും സാമൂഹികബോധത്തിനും സമാന പ്രാധാന്യം നൽകുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ വളർത്തിയെടുക്കാനും ലക്ഷ്യമിട്ട് വിവിധ പ്രവർത്തനങ്ങൾ വർഷം മുഴുവൻ ആസൂത്രണം ചെയ്ത് നടത്തപ്പെടുന്നു.കഴിവില്ല എന്ന പേരിൽ ഒരു കുട്ടിയേയും ഇവിടെ നിന്ന് മാറ്റി നിർത്തപെടാറില്ല എല്ലാവരെയും ഒരുപോലെ ഒരു കൈ കൊണ്ടാണ് ഇവിടമിൽ നിന്ന് ചേർത്ത് പിടിക്കുന്നത്.
ഓരോ പരിപാടിയും പഠനത്തിന്റെ സമ്മർദ്ദത്തിൽ നിന്ന് വിട്ടുനിന്ന് പുതിയ സാധ്യതകൾ തുറക്കുന്ന അനുഭവങ്ങളായിരിക്കും.ഇവിടെ നിന്ന് ഒഴിഞ്ഞു പോകുമ്പോൾ സർട്ടിഫിക്കറ്റുകളോടൊപ്പം തന്നെ ചിന്തിക്കാൻ പഠിച്ച മനസ്സും ഉത്തരവാദിത്വബോധമുള്ള നിലപാടുകളും കൈവശം വച്ചവരായിരിക്കും. അതാണ് ഈ വിദ്യാഭ്യാസ സംവിധാനത്തിന്റെ യഥാർത്ഥ നേട്ടം.
ഞങ്ങളുടെ ചിന്തകളെ ശുദ്ധീകരിച്ചും സ്വഭാവങ്ങളെ മിനുക്കിയും, ഒരു നല്ല മനുഷ്യനായി മാറാനുള്ള യാത്രയാണ് ഇവിടെ ഓരോ ദിവസവും.
കഠിനമായ വാക്കുകൾക്കപ്പുറം കരുണയുടെ ഭാഷ സംസാരിക്കുന്ന ഞങ്ങളുടെഗുരുക്കമാർ.കഠിനതകളിൽ കൈപിടിച്ചുയർത്തിയും, വഴിതെറ്റുമ്പോൾ സ്നേഹത്തോടെ തിരിച്ചുകൊണ്ടുവരികയും ചെയ്യുന്ന അധ്യാപികമാർ ഞങ്ങൾക്ക് ദൈവദാനമാണ്.പ്രിൻസിപ്പൽ എന്നത് എന്റെ സങ്കൽപ്പത്തിൽ അസംബ്ലിയിൽ മാത്രം സംസാരിച്ച്, ബാക്കി സമയം ഓഫീസിൽ ഒതുങ്ങിയിരിക്കുന്ന ഒരാളായിരുന്നു. എന്നാൽ ഇവിടെ എത്തിയപ്പോൾ, ആ ധാരണകൾ മുഴുവനായും മാറിപ്പോയി.
ഇവിടത്തെ പ്രിൻസിപ്പൽ വേദികളിൽ മാത്രം നിൽക്കുന്ന ഒരാളല്ല.ഞങ്ങളുടെ മനസ്സുകളിലേക്ക് തന്നെ ആഴ്ന്നിറങ്ങി ഞങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളാണ്. അധികാരത്തിന്റെ അകലം ഇവിടെ ഇല്ല. സ്നേഹത്തിന്റെയും പരിഗണനയുടെയും അടുത്തുനിൽപ്പാണ് ഞങ്ങൾ അനുഭവിക്കുന്നത്.
ഇരു ലോക ജീവിതത്തെയും ഓർമ്മിപ്പിക്കുന്ന സൗഹൃദങ്ങൾ.
അല്ലാഹുവിനോടും റസൂലിനോടും ഉള്ള സ്നേഹമാണ് യഥാർത്ഥ സമ്പത്ത് എന്ന തിരിച്ചറിവ് ഞങ്ങളിലേക്ക് എത്തിച്ച ഇടം . പഠനശാല മാത്രമല്ല, സ്വഭാവശുദ്ധീകരണത്തിന്റെ മദ്റസയാണ് ഞങ്ങൾക്ക് daiya.
നാം സ്വയം വരച്ച അതിരുകൾക്കും അപ്പുറം വഴികൾ ഉണ്ടെന്ന ബോധ്യം നൽകിയും, ആ വഴികളിലൂടെ സ്വപ്നങ്ങളെ കൂട്ടിക്കൊണ്ടു മുന്നേറാൻ ഞങ്ങളെ പഠിപ്പിച്ചതും ദാഇയയായിരുന്നു.വാക്കുകൾ കൊണ്ട് അളക്കാൻ കഴിയാത്തത്ര നന്ദിയും ആദരവും ഈ സംവിധാനത്തിന്റെ പിന്നിൽ നിശബ്ദമായി പ്രവർത്തിക്കുന്ന എല്ലാവരോടും ഞങ്ങൾക്കുണ്ട്.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്ഥാപനത്തിന്റെ ഭാവി നിർമ്മിക്കാനുള്ള പ്രിയപ്പെട്ട കമ്മിറ്റി ഭാരവാഹികളുടെയും മറ്റ് എല്ലാ അംഗങ്ങളുടെയും സമർപ്പിത സേവനമാണ് ഈ വിദ്യാഭവനത്തിന്റെ ശക്തി.